May 14, 2026

അസംപ്ഷൻ ഹൈസ്കൂളിൽ “അതുല്യം “പ്രതിഭാസംഗമം നടത്തി

0
Img 20240621 Wa00902
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി : അസംപ്ഷൻ ഹൈസ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളുടെ സംഗമം “അതുല്യം 2024” എന്ന പേരിൽ നടത്തി.

 

എസ് എസ് എൽ സി, എൻ എം എം എസ്, രാജ്യപുരസ്കാർ പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറ്റൻപതോളം വിദ്യാർത്ഥികളുടെ സംഗമമാണ് നടന്നത്. ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം നിർവഹിച്ചു.

 

പി ടി എ പ്രസിഡണ്ട് ബിജു ഇടയനാൽ അധ്യഷനായിരുന്നു. വയനാട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു തോമസ്, സ്റ്റാൻലി ജേക്കബ്ബ്, ഷാജൻ സെബാസ്റ്റ്യൻ, ഷാജു .എം.എസ്, ആഷ്ലിൻ ഡോമിനിക്, ആൻമരിയ ബിജു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *