July 18, 2026

ജപ്തിനടപടി; കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

0
20240621 160815
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജപ്തി നടപടികൾ നിർത്തിവയ്ക്കുക, കാർഷിക വായ്പയുടെ പലിശ എഴുതിത്തള്ളുക, കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കുക, കാർഷിക ലോണുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കാർഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്സിഡി പുനസ്ഥാപിക്കുക, വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ലീഡ് ബാങ്കിന് മുന്നിൽ പ്രതിഷേധ നടത്തി.

 

കർഷകജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും ബാങ്കുകൾ ജപ്തി നടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പല ഭവനങ്ങളുടെ മുമ്പിലും ഈ വസ്തു ബാങ്കിൻ്റെ അധീനതുള്ളതാണ് എന്ന് അറിയിച്ച് കൊണ്ടുള്ള ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഇത് കർഷകരെയും കുടുംബത്തെയും അവഹേളിക്കുന്ന നടപടിയാണ്. ഇതിൽനിന്ന് ബാങ്കുകൾ പിന്മാറണം. വന്യജീവി ആക്രമണം മൂലം പലയിടത്തും കൃഷി നശിച്ചിരിക്കുകയാണ്.

 

കാട്ടാനയുടെയും കടുവയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണം കർഷകന്റെ ജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നു. കാലാവസ്ഥ വ്യതിയാനവും, വിളകളുടെ ഉത്പാദന ചെലവ് വർദ്ധിച്ചതും, അതിന് അനുപാതികമായി ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാത്തതും കാരണം ബാങ്കുലോണുകൾ തിരിച്ചടയ്ക്കാൻ കർഷകർക്ക് ശേഷിയില്ലാതെ വന്നിരിക്കുകയാണ്. അതിനാൽ ബാങ്കുകളും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും കർഷകരുടെ പ്രശ്നത്തിൽ മാനുഷിക പരിഗണനയോടെ ഇടപെടണം എന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

 

പ്രതിഷേധ ധർണ്ണ കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റെനിൽ കഴുതാടിയിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. കൽപ്പറ്റ ഫൊറോന വികാരി ഫാദർ ജോഷി പെരിയപുറം, രൂപത ട്രഷറർ സജീ ഫിലിപ്പ് വടക്കാമുകുളൽ, കെ.പി സാജു കൊല്ലപ്പള്ളി, സാജു പുലിക്കോട്ടിൽ, ഫാദർ ജോസഫ് മോച്ചരി ജിൽസ് മേക്കൽ, ബീന കരിമാം കുന്നേൽ, അന്നക്കുട്ടി ഉണ്ണിപ്പിളി, റോബിൻ താണിക്കുന്നേൽ, സുനിൽ പാലമെറ്റം, സജി ഇരട്ടമുണ്ടക്കൽ, ജിജോ മംഗലത്ത്, തോമസ് ചോമ്പാല, മോളി മാമൂട്ടിൽ, തോമസ് പട്ടമന, സിബി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *