‘യോഗിയാവാം യോഗയിലൂടെ’ സന്ദേശവുമായി അസംപ്ഷൻ എ. യു. പി സ്കൂൾ
ബത്തേരി: ആരോഗ്യമുള്ള മനസിൽ നിന്നുമാണ് ആരോഗ്യമുള്ള ശരീരവും നല്ലൊരു പൊതുസമൂഹവും രൂപപ്പെടുന്നത് എന്ന സന്ദേശവുമായി അസംപ്ഷൻ എ യു പി സ്കൂൾ. യോഗ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ആരോഗ്യ സെമിനാറും യോഗ പരിശീലനവും സംഘടിപ്പിച്ചു.
കുട്ടികളിൽ ആത്മനിയന്ത്രണം, ഏകാഗ്രത, എന്നിവ എപ്രകാരം സ്വായത്തമാക്കേണ്ടത് എന്ന് യോഗാചാര്യൻ ഒ. ടി സുധീർ വിശദീകരിക്കുകയും പരിശീലനം നൽകുകയും ചെയ്തു.
അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ബിജി വർഗീസ്, അധ്യാപകരായ അനു. പി. സണ്ണി, സുമിത്ര, അനു മരിയ, ഷിനെറ്റ് പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply