പശുവിന് എന്ത് തീറ്റ കൊടുക്കണമെന്ന് തീരുമാനിക്കുന്നത് കർഷകൻ; ജില്ല പ്രൈമറി മിൽക്ക് സൊസൈറ്റി അസോസിയേഷൻ
സംഘങ്ങളുടെ ബൈലോ ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും സംഘടന
കൽപ്പറ്റ: കേരളത്തിലെ ക്ഷീര സംഘങ്ങളിൽ കേരള ഫീഡ്സ്, മിൽമ കാലത്തീറ്റകൾ മാത്രം വിൽപ്പന നടത്തണമെന്നും, സംഘങ്ങളുടെ ബൈലോ ഭേദഗതി ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും വയനാട് ജില്ല പ്രൈമറി മിൽക്ക് സൊസൈറ്റി അസോസിയേഷൻ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായിട്ടേ ഇതിനെ കാണാൻ കഴിയൂ എന്നും തൻ്റെ പശുവിന് എന്ത് തീറ്റ കൊടുക്കണമെന്ന് കർഷകനാണ് തീരുമാനിക്കേണ്ടതെന്നും ഇതിൽ മറ്റുള്ളവരുടെ കൈകടത്തലുണ്ടായാൽ കർഷകനെയും സംഘത്തിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുമെന്നും ബൈലോ ഭേദഗതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പിഎംഎസ്എ വയനാട് ജില്ലാ പ്രസിഡന്റായി വി.എസ് മാത്യു (സീതാമൗണ്ട് കെഎസ്എസ്), ജനറൽ സെക്രട്ടറിയായി സജി വി.എൽ (മക്കിയാട് കെഎസ്എസ്) എന്നിവരെ തെരഞ്ഞെടുത്തു.





Leave a Reply