May 14, 2026

കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ 

0
Img 20240624 113359
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: കേണിച്ചിറയിൽ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് വനം വകുപ്പ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളും ഉണ്ട്. കടുവയുടെ മുൻഭാഗത്തെ പല്ലുകൾ കൊഴിഞ്ഞ നിലയിലാണെന്നും ശരീരത്തിൽ മുറിവുകളേറ്റിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ കടുവ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. ഇന്ന് കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനാക്കും. കേണിച്ചിറയിൽ മൂന്നു ദിവസമായി വളർത്തുമൃഗങ്ങളെ കൊന്നുകൊണ്ടിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതിൽ സാബുവിൻ്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ. മൂന്നു ദിവസത്തിനുള്ളിൽ കടുവ കൊന്നത് 4 പശുക്കളെയാണ്. പശുവിനെ കടുവ കൊലപ്പെടുത്തിയ താഴെ കിഴക്കേതിൽ സാബുവിൻ്റെ പറമ്പിൽ വച്ച കൂട്ടിൽ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *