പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും; ജനശക്തി കർഷക കോൺഗ്രസ്സ്
കൽപ്പറ്റ: മനുഷ്യ ജീവനും കർഷകർക്കും വില കൽപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനശക്തി കർഷക കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി വയനാട് കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. 29 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ധർണ്ണ സമരം നവജന ശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡൻ്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം.എൻ ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. ഫാദർ ജോർജ്ജ് മാത്യു, പി.വി ജനാർദ്ദനൻ നമ്പ്യാർ, എൻ ഗോപാലകൃഷ്ണൻ, എം.ജി മണിലാൽ, ബാബു മക്യാട് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകും.





Leave a Reply