May 26, 2026

കൈനാട്ടി-കെല്‍ട്രോണ്‍ വളവ് റോഡ്-പ്രവൃത്തി ഉടന്‍ ആരംഭിക്കും

0
Img 20240630 155058
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: കൈനാട്ടി-കെല്‍ട്രോണ്‍ വളവ് റോഡ്-പ്രവൃത്തി ഉടന്‍ ആരംഭിക്കും. പ്രസ്തുത റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കുകയും, ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് അറിയിച്ചു. ഇത് സംബന്ധിച്ച് നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

കല്‍പ്പറ്റ-മാനന്തവാടി റോഡിലെ കൈനാട്ടി മുതല്‍ കെല്‍ട്രോണ്‍ വളവ് വരെ റോഡ് നവീകരണം നേരത്തെ ആരംഭിച്ചതാണ്. എന്നാല്‍ പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും, കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും പ്രസ്തുത കരാറുകാരനുമായിട്ടുള്ള കരാര്‍ റദ്ദ് ചെയ്യുകയും, തുടര്‍ന്ന് പുതിയ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 2024 ജനുവരിയില്‍ നടന്ന ടെണ്ടറില്‍ രണ്ട് കമ്പനികള്‍ പങ്കെടുക്കുകയും എന്നാല്‍ ഒരു കമ്പനി ടെണ്ടര്‍ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പോയതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം ഉണ്ടാകുകയും ചെയ്തു. എന്നാല്‍ കോടതി വിധി പ്രകാരം യു.എല്‍.സി.സി.എസ് ന് 36 കോടി 50 ലക്ഷം രൂപയുടെ മൂന്ന് റോഡുകള്‍ക്ക് ഇപ്പോള്‍ അനുമതിയായിരിക്കുകയാണ്. കൈനാട്ടി-കെല്‍ട്രോണ്‍വളവ്, കല്‍പ്പറ്റ ബൈപ്പാസ്, മേപ്പാടി-കാപ്പംകൊല്ലി എന്നീ റോഡുകളാണ് ഈ പ്രവൃത്തികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മഴ കുറഞ്ഞാല്‍ റോഡിന്റെ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *