August 27, 2026

കേണിച്ചിറയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു

0
IMG_20260827_170529
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ, മാതൃസഭ, യുവജന സഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് തിരുജയന്തി ആഘോഷം കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ വച്ച് നടക്കും. ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ്. ജില്ലാ പ്രസിഡന്റ് കെ. ആർ. ജയരാജ് പതാക ഉയർത്തും.

 

ഗുരുദേവൻ കൽപ്പിച്ചരുളിയ ഹോമമന്ത്രവിധി പ്രകാരമുള്ള ഹോമവും വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹ പ്രാർത്ഥന, ജയന്തി സമ്മേളനം, ചതയ ദിന സദ്യ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം എ. വി. ജയൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എൻ. എൻ. ചന്ദ്രബാബു, നിഷാരാജൻ, പി. ബി. സജിനി, സി. ആർ. പ്രദീപ്, എം. വി. ബാബു, സരസു നാരായണൻകുട്ടി, കെ. ആർ. ഗോപി, കെ. ജി. അരുൺ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *