വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
കൽപ്പറ്റ: കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പഠിച്ച് ആദ്യ അവസരത്തിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്കും പ്ലസ്ടു/ വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്ക് അവാർഡിന് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാർക്ക് പരിധി യഥാക്രമം 70 ശതമാനവും 80 ശതമാനവുമാണ്.
അപേക്ഷ സെപ്റ്റംബർ ഏഴ് വരെ സ്വീകരിക്കും. അപേക്ഷകർ മാർക്ക് ലിസ്റ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന യൂണിയൻ സാക്ഷ്യപത്രം, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 19 വരെ തൃശ്ശൂർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസിൽ സ്വീകരിക്കും. ഫോൺ നമ്പർ 04936-204602.





Leave a Reply