യാക്കോബായ സഭയിലെ വൈദികരുടെ മാതാപിതാക്കളെ ആദരിക്കും
മീനങ്ങാടി:യാക്കോബായ സഭയിലെവൈദികരുടെയും അവരുടെ പത്നിമാരുടെയും മാതാപിതാക്കളെ ആദരിക്കൽ ചടങ്ങ് വേരും തളിരും എന്ന പേരിൽ നടക്കും. നാളെ (വെള്ളിയാഴ്ച) വൈകിട്ടാണ് പരിപാടി.മലബാർ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും .
മീനങ്ങാടി ബിഷപ്പ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ ഓർമ്മയായ മാതാപിതാക്കൾക്ക് ഓർമ്മ പ്രാർത്ഥനയും, ഓർമ്മത്തെ നടൽ, ഒരു കൈ സഹായം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മീനങ്ങാടി ഡയാലിസിസ് സെന്റർ, കാക്കവയൽ തണൽ ചാരിറ്റി, ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയവയുടെ സഹായ വിതരണവും ചടങ്ങിന്റെ ഭാഗമായി നടക്കും.




Leave a Reply