April 30, 2026

ജില്ലാ മെഡിക്കൽ ഓഫീസിനെ കുറിച്ചുള്ള വാർത്ത തെറ്റിദ്ധാരണാ ജനകം: വയനാട് ഡി.എം.ഒ ഡോ.പി ദിനീഷ്

0
Img 20240702 Wa00792
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ അഞ്ച് ജീവനക്കാരെ കൽപ്പറ്റയിലേക്ക് മാറ്റുന്നതായി ആരോപിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ദിനീഷ് പി പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസിലെ ഇന്റഗ്രേറ്റഡ് ഡിസീസ് സർവീലൻസ് പ്രോഗ്രാം (ഐഡിഎസ്‌പി) ജില്ലാ മെഡിക്കൽ ഓഫീസറുടെ 2018 സെപ്ത‌ംബർ 8-ലെ സി 1-18622/17 നമ്പർ ഉത്തരവ് പ്രകാരം ആരോഗ്യവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൽപ്പറ്റയിലെ കെട്ടിടത്തിലാണ് 2018 സെപ്റ്റംബർ മുതൽ പ്രവർത്തിക്കുന്നത്.

 

 

ടെക്നിക്കൽ അസിസ്റ്റന്റുമാർ അടക്കമുള്ള പബ്ലിക് ഹെൽത്ത് വിഭാഗം ഐഡിഎസ്‌പിക്ക് കീഴി ലാണ് പ്രവർത്തിക്കുന്നത്. മാനന്തവാടിയിൽ സ്ഥിര താമസക്കാരായ ഉദ്യോ ഗസ്ഥരുടെ സൗകാര്യാർത്ഥമാണ് അവരെ മാനന്തവാടിയിൽ നിലനിർത്തിയത്. ഫാമിലി വെൽഫയർ സ്റ്റോർ കൽപ്പറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനുകീഴിലാണ് സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ, ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ എന്നിവർ പ്രവർത്തിക്കേണ്ടത്. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തെ ഒരുപരി ശീലന പരിപാടിയുടെ ഭാഗമായി മാത്രം താൽക്കാലികമായാണ് കൽപ്പറ്റ യിലേക്ക് നിയോഗിച്ചത്. പരിശീലനശേഷം അവരെ മാനന്തവാടി ഓഫീസ് ലേക്ക് തന്നെ തിരിച്ചയക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *