April 30, 2026

1.8 കോടിയുടെ പി.എച്ച്.ഡി സ്കോളർഷിപ്പുമായി അലീന എലിസബത്ത് മാത്യൂ

0
Img 20240702 Wa01132
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: താന്നിക്കൽ സ്വദേശിനിയായ അലീന എലിസബത്തിന് കെമിസ്ട്രിയിൽ (പോളിമർ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്സിറ്റിയുടെയും നെതർലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റിയിലാണ് അലീനക്ക് പി.എച്ച്.ഡിഗവേഷണത്തിനായി പ്രവേശനം ലഭിച്ചിരിക്കുന്നത്.

 

ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി പൂർത്തിയാക്കിയ അലീനക്ക് പി.എച്ച്.ഡി പഠനത്തിന് ഇന്ത്യാ ഗവൺമെൻ്റിന്റെ ( ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് & ടെക്നോളജി ഫെലോഷിപ്പ്) ഇൻസ്‌പയർ സ്കോളർഷിപ് ലഭിച്ചിരുന്നു. കണ്ണൂർ കേളകം കൃഷി ഓഫീസർ കെ.ജി സുനിലിൻ്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്ക് എം.ജെ ഫിലോമിനയുടെയും മകളാണ് അലീന.

പ്രൈമറി വിദ്യാഭ്യാസം മാനന്തവാടി എൽഎഫ് സ്കൂളിലും, എസ് എസ് എൽ സി കണിയാരം ഫാ.ജി.കെ. എം ഹൈസ്‌കൂളിലും, പ്ലസ് ടു ദ്വാരക സേക്രട്ട് ഹാർട്ടിലും,ഡ്രിഗ്രി കോഴിക്കോട് ദേവഗിരിയിലുമായിരുന്നു അലീന പഠിച്ചത്. 42 മാസമാണ് അലീനയുടെ യൂണിവേഴ്സിറ്റിയിലെ ഗവേഷണ കാലയളവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *