ബത്തേരി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ്, പത്രികകൾ തള്ളിയത് സിപിഎം ഇടപെടൽ മൂലം; യുഡിഎഫ്
ബത്തേരി: പ്രാഥമിക കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നാല് പത്രികകൾ തള്ളി. കാരണങ്ങൾ ഇല്ലാതെയാണ് തങ്ങളുടെ പത്രിക തള്ളിയതെന്ന് യുഡിഎഫ് ആരോപിച്ചു.വനിതാ വിഭാഗത്തിലും, ജനറൽ വിഭാഗത്തിലും പത്രിക നൽകിയെന്ന പേരിലാണ് ജാൻസി ജോസഫിന്റെ പത്രിക അംഗീകരിക്കാതിരുന്നത്. എന്നാൽ വനിതാ വിഭാഗത്തിൽ നിന്നും പിൻവാങ്ങുന്നതിനായി ജാൻസി അപേക്ഷ നൽകിയിരുന്നു. ഇത് സ്വീകരിക്കാൻ പോലും സിപിഎമ്മുക്കാർ അനുവദിച്ചില്ല. സിപിഎം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ ഇടപെടലാണ് ഇതിന് കാരണമെന്ന് യുഡിഎഫ് പറയുന്നു.
ബാങ്ക് നിലവിൽ വന്നത് മുതൽ യുഡിഎഫ് ആണ് ബാങ്ക് ഭരിച്ചിരുന്നത്. മൂന്ന് വർഷം മുമ്പാണ് സിപിഎം ഭരണം പിടിച്ചെടുത്തത്. ജൂലൈ 14-ന് ആണ് ബാങ്കിന്റെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
Leave a Reply