May 13, 2026

യൂത്ത് കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ കയ്യാങ്കളി 

0
Img 20240704 Wa01592
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി നിയോജക മണ്ഡലം ലീഡേഴ്‌സ് മീറ്റ് നടക്കുന്നതിനിടെ നാലാം മൈലിലെ സ്വകാര്യ  ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്‌പരം ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

 

 

പ്രോട്ടോകോളുകൾക്ക് വിരുദ്ധമായി നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും തന്നെ വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്കും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്.

 

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ സംഘടനാപരമായ വീഴ്‌ച വരുത്തിയ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ഷിനു ജോൺ, എടവക മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷയ് ജീസസ് എന്നിവരെ സംഘടനയുടെ

ഭാരവാഹിത്വത്തിൽ നിന്നും നീക്കിയതായി സംസ്ഥാന

ജനറൽ സെക്രട്ടറി ജോമോൻ ജോസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *