May 13, 2026

കാട്ടിക്കുളത്ത് വൻ ലഹരിവേട്ട; 150 ഗ്രാമോളം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

0
Img 20240704 Wa01302
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പോലിസും സംയുക്തമായി കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിൽ 149 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തൻ പിടികയിൽ ഹബിബ് റഹ്‌മാൻ (45), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാ പൊയിൽ ദിപിൻ പി (36) എന്നിവരാണ് അറസ്റ്റിലായത്.

 

കാട്ടിക്കുളം ആർ ടി ഒ ചെക്ക്പോസ്റ്റിന് സമീപത്ത് വച്ച് നടത്തിയ പരിശോധനയിലാണ് സംഘം സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. വിപണിയിൽ ആറ് ലക്ഷം രൂപയോളം വിലവരുന്നതാണ് പ്രസ്‌തുത എംഡി എം എ. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ 57 ടി 2000 എത്തിയോസ് കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *