June 13, 2026

പുകവലി നിർത്താം; മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

0
Img 20240704 Wa01612
By ന്യൂസ് വയനാട് ബ്യൂറോ

 

ഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠനം. ലോകത്ത് 750 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സിഗരറ്റ്, വാട്ടർ പൈപ്പുകൾ, പുകയില ചുരുട്ടുകൾ എന്നിവയുൾപ്പെടെ വിവിധ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ഈ കൂട്ടത്തിലുണ്ട്. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള പുകയില നിയന്ത്രണ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 2019ൽ ആഗോളതലത്തിൽ ഏഴ് ദശലക്ഷത്തിലധികം പുകയില മരണങ്ങളും ഇന്ത്യയിൽ മാത്രം 1.35 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുകയില ഉപേക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകളായി വരേനിക്ലിൻ, നിക്കോട്ടിൻ റീപ്ലേസ്മെൻ്റ് തെറാപ്പി (എൻ.ആർ.ടി), ബ്യൂപ്രിയോൺ, സൈറ്റിസിൻ തുടങ്ങിയ മരുന്നുകൾ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *