ബത്തേരി റോട്ടറി സെൻട്രൽ; ഭാരവാഹികൾ സ്ഥാനമേറ്റു
ബത്തേരി: റോട്ടറി ബത്തേരി സെൻട്രലിന്റെ 2024-25
വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് പ്രതീഷ് വർഗീസ്, സെക്രട്ടറി ജയചന്ദ്രൻ ടി, ട്രഷറർ ബിജു പി.ടി എന്നിവർ ചുമതലയേറ്റു. കഴിഞ്ഞ രണ്ടു വർഷക്കാലം ബത്തേരിയിലും പരിസര പ്രദേശങ്ങളിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് റോട്ടറി ബത്തേരി സെൻട്രൽ, ഈ വർഷവും അതിന്റെ തുടർച്ചയെന്നോണം നിരവധി പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആദ്യ പ്രൊജക്റ്റ് ആയി ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ യാത്രക്കാർക്ക് ഇരിക്കുവാനായി 10 വിസിറ്റർ ചെയർ യൂണിറ്റ് നൽകി. നിർധനരായ പ്ലസ് ടു കഴിഞ്ഞ 10 വിദ്യാർഥികൾക്ക് മാസം തോറും 2000 രൂപ വീതം ഒരു വർഷത്തേക്ക് നൽകുവാൻ തീരുമാനിച്ചു. മെഡിക്കൽ ക്യാമ്പുകൾ, വൊക്കേഷണൽ ട്രെയിനിങ് ക്ലാസുകൾ, ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർധനരായവർക്ക് വീട് തുടങ്ങി ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഈ വർഷം നടത്തുമെന്ന് ക്ലബ് പ്രസിഡന്റ് പ്രതീഷ് വർഗീസ് പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റ് ഇൻസ്റ്റല്ലേഷൻ നിലവിലെ റോട്ടറി പ്രസിഡന്റ് ഡോക്ടർ സലീം കെ നിർവഹിച്ചു. ചടങ്ങിൽ റോട്ടറി മുൻ ഗവർണർ ഡോക്‌ടർ രാജേഷ് സുഭാഷ് മുഖ്യാതിഥിയായി.
സോൺ ചെയർമാൻ അഡ്വ.ബെന്നി ജോസഫ്, അസിസ്റ്റന്റ് ഗവർണർ തോമസ് വി വി, ജി ജി ആർ ജസ്റ്റിൻ കെ നിർവഹിച്ചു. ചടങ്ങിൽ റോട്ടറി മുൻ ഗവർണർ ഡോക്‌ടർ രാജേഷ് സുഭാഷ് മുഖ്യതിഥിയായിരുന്നു, സോൺ ചെയർമാൻ അഡ്വക്കേറ്റ് ബെന്നി ജോസഫ്, അസിസ്റ്റന്റ് ഗവർണർ തോമസ് വി വി, ജി ജി ആർ ജസ്റ്റിൻ കെ ജോൺ, സെക്രട്ടറി സുരേന്ദ്രൻ പി ആർ, പ്രോഗ്രാം ഡയറക്ടർ അഭിലാഷ് കെ ആർ എന്നിവർ സംസാരിച്ചു.





Leave a Reply