സംസ്ഥാനത്ത് മുങ്ങിമരണം വർധിക്കുന്നു; മൂന്നര വർഷത്തിനിടെ മുങ്ങിമരിച്ചത് 4009 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ മുങ്ങി മരിച്ചവരുടെ എണ്ണം വർധിക്കുന്നു. മരിച്ച 4009 പേരിൽ 649 പേരും കുട്ടികളാണ്. തൃശ്ശൂർ (591), എറണാകുളം (519) എന്നിവിടങ്ങളിലാണ് കൂടുതൽ മുങ്ങിമരണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കുറവ് വയനാട്ടിലും. ഇതിൽ ആത്മഹത്യ ചെയ്തവരുടെ കണക്കുകളും ഉൾപ്പെടുന്നു. പ്രതിദിനം ശരാശരി മൂന്ന് പേരാണ് മുങ്ങി മരിക്കുന്നത്.
കൂടുതൽ മുങ്ങി മരണങ്ങളും നടക്കുന്നത് വേനൽ കാലത്താണ്. 2021 ൽ 142 കുട്ടികളുടെ ജീവനാണ് ജലാശങ്ങളിൽ പൊലിഞ്ഞത്. 2022 ൽ ഇത് 217 ആയും 2023 ൽ 213 ആയും ഉയർന്നു. ഈ വർഷം ജൂൺ 14 വരെ 77 പേരാണ് മുങ്ങി മരിച്ചത്.
സ്വകാര്യ പാറമടകൾ, കല്ലുവെട്ടുന്ന കുഴികൾ എന്നിവിടങ്ങളിലെ വെട്ടുകെട്ടുകളും അപകടക്കെണിയാവുന്നുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സംരക്ഷണ വേലിക്കെട്ടുന്നതിനും ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകടമുക്തമാക്കുന്നതിനും ജില്ലകളക്ടർമാരുടെ നേതൃത്വത്തിൽ ഇടപെടലുണ്ടാകണമെന്നാണ് സർക്കാർ നിർദേശം.





Leave a Reply