കലാലയാന്തരീക്ഷം കലുഷിതമാക്കുന്നതിൽ നിന്നും എസ്.എഫ്.ഐ പിന്മാറണം, നേതാക്കൾ അവരെ ഗുണദോഷിക്കണം; കമ്മ്യൂണിറ്റി ഫോർ ഹ്യുമൻ ഡവലപ്മെൻ്റ്
കൽപ്പറ്റ: കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരമായ ആക്രമ പ്രവർത്തനങ്ങളെ കമ്മ്യൂണിറ്റി ഫോർ ഹ്യുമൻ ഡവലപ്മെൻ്റ് സ്‌റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി ശക്തമായി അപലപിച്ചു.
ഭാവി കേരളത്തെ പുരോഗമന പാതയിലേക്ക് നയിക്കേണ്ട യുവതലമുറ; അറിവു പകരുന്ന ഗുരുസ്ഥാനീയരെയും സഹപാഠികളെ പോലും ക്രൂരമായി അക്രമിച്ചു കൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ഹീനമായ പ്രവൃത്തികൾ ജനാധിപത്യപരമല്ല. അത് സമാധാന പ്രിയരായ ജനങ്ങളെ അകറ്റാനെ ഉപകരിക്കു. ഇക്കാര്യത്തിൽ കമ്മ്യൂണിറ്റി ഫോർ ഹ്യുമൻ ഡവലപ്മെൻ്റ് അതിയായ ഉത്ക്കണ്‌ഠ രേഖപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം പോലും നിയമനിർമ്മാണ സഭയിൽ അക്രമങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ള ഒരു നിലപാടെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരം പ്രവണതകൾക്കെതിരെ കേരളത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും സാംസ്ക്കാരിക സമൂഹവും ഒന്നിച്ചണിനിരന്ന് ഉറച്ച ശബ്ദമുയർത്തണമെന്നും, കേരളത്തിലെ കലാലയങ്ങളിലടക്കം ശാശ്വതമായ സമാധാനം പുലർത്താൻ മുൻകൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രൊഫസർ ടി എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രകാശൻ കണ്ണിയത്ത്, കുഞ്ഞിക്കണ്ണൻ ചെറുക്കാട്, അഡ്വക്കേറ്റ് അമ്പിളി ഹാരിസ്, എം ലളിത, നദീറ മഞ്ചേരി, പി.കെ ഹരിദാസ്, കെ. ചന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply