പ്രതിഭാ സംഗമം സംഘടിപ്പിച്ചു
ബത്തേരി: നഗരസഭ ഡിവിഷൻ 30 ബീനാച്ചി മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ നാട്ടുവാദ്യങ്ങളിൽ സംസ്ഥാന ചുരികാ പുരസ്ക്കാരം ലഭിച്ച കലാകാരൻ സുരേഷ് മാത്യം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൽ മികച്ച ഉദ്യോഗ പുരസ്ക്കാരം ലഭിച്ച വി.പി.ദേവസ്യ എന്നവരെയും കുടുംബശ്രീ സംസ്ഥാന കലോൽസവവേദിയായ,അരങ്ങ്, വിജയികളായ ഡിവിഷനിലെ കലാകാരികളെയും ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അഭിനന്ദിച്ചു. പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
വികസന സമിതി കൺവീനർ മാണി വർഗീസ്, കൗൺസിലർ ബിന്ദു, പ്രമോദ്, സംസ്ഥാന ലോട്ടറി ക്ഷേമ ബോർഡ് അംഗം ഫ്രൊഫസർ ഏ.വി. തര്യത്,ബീനാച്ചി മഹൽ ഖത്തീബ് മുബാറക് അലി, അരവിന്ദൻ മാസ്റ്റർ,അഖിൽ ശശികുമാർ എന്നിവർ സംസാരിച്ചു.





Leave a Reply