April 24, 2026

മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പ്രചരണം

0
Img 20240708 Wa01172
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: മക്കിമലയിൽ മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്റർ പതിച്ച് പ്രതിഷേധം. പ്രദേശത്തെ ബസ് സ്റ്റോപ്പുകൾ, കടകളിലെ ഭിത്തികൾ തുടങ്ങി പൊതു ജനങ്ങളുടെ ശ്രദ്ധയിൽ പ്പെടുന്ന സ്ഥലങ്ങളിൽ എല്ലാം പോസ്റ്ററുകൾ കാണാം. ഇത് തയ്യാറാക്കിയത് ആരാണെന്നുള്ള വിവരങ്ങൾ പോസ്റ്റാറുകളിലോ അല്ലാതെയോ ലഭ്യമായിട്ടില്ല.

 

മാവോയിസം നാടിനെ ബാധിക്കുന്ന ക്യാൻസർ, ജനവാസ മേഖ ലകളിൽ ബോംബ് സ്ഥാപിക്കുന്ന മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കുക, കാടിനെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ല, ചോരയിൽ കുതിർന്ന രാഷ്ട്രീ യം ഞങ്ങൾക്ക് വേണ്ട എന്നിവയാണ് പോസ്റ്ററുകളിൽ ഉള്ളത്. ഒരാഴ്ച മുമ്പാണ് മക്കിമല ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ എൽ ഇഡി ബോംബ് കണ്ടെത്തിയത്. ബോംബ് സ്ഥാപിച്ചത് മാവോയിസ്റ്റുകളാ ണെന്ന സംശയത്തിൽ യുഎപിഎ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഒരു മാസം മുമ്പ് തലപ്പുഴ കമ്പമലയിൽ എത്തിയ മാവോയിസ്റ്റ് സംഘങ്ങൾക്കെതിരെ നാട്ടുകാർ പരസ്യമായി വിമർശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *