April 24, 2026

ഹരിതാഭമാവാൻ ചെന്നലോട്, ഹരിത ഗ്രാമസഭ നടത്തി 

0
Img 20240708 Wa01902
By ന്യൂസ് വയനാട് ബ്യൂറോ

 

ചെന്നലോട്: ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നൂതന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഹരിത ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കാര്യക്ഷമമായ മാലിന്യനിർമാർജനം, ശുചിത്വമുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുക, ഹരിത കർമ്മ സേന സേവനങ്ങൾ പൂർണ്ണ തോതിൽ നിലനിർത്തുക, ജനങ്ങളിൽ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുക, വീടും പരിസരവും മാലിന്യമുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹരിത ഗ്രാമസഭ സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ റിഷാന ഷെറിൻ, വാർഡ് വികസന സമിതി അംഗം ടി ഡി ജോയ്, സാഹിറ അഷ്റഫ്, വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, എ ഡി എസ് പ്രസിഡൻറ് ഷീന ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *