ബോധവൽക്കരണം, ചിത്ര പ്രദർശന പരിപാടി നടത്തി
കൽപ്പറ്റ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കൽപ്പറ്റയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനും വിവിധ അഡിക്ഷനുകളിൽ നിന്നും മുക്തി നേടുന്നതിനുമുള്ള ബോധവൽക്കരണ ചിത്ര പ്രദർശന പരിപാടി മുണ്ടേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം സൽമ ഉദ്ഘാടനം ചെയ്തു. ബ്രഹ്മകുമാരീസ് ജില്ലാ ഇൻചാർജ് ചടങ്ങ് ബി.കെ. ഷീല അധ്യക്ഷത വഹിച്ചു. ബി.കെ. മഞ്ജുള, ബി.കെ. സദാനന്ദൻ എന്നിവർ ചിത്ര പ്രദർശനത്തിന് നേതൃത്വം നൽകി.





Leave a Reply