മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾക്കെതിരെ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
മാനന്തവാടി: മാനന്തവാടി-കൽപ്പറ്റ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസ്സുകൾ സമയക്രമം പാലിക്കാതെയും, ട്രിപ്പുകൾ നടത്താതെയിരിക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ മാനന്തവാടി ജോയിൻ്റ് ആർ ടി ഓ യിലെ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി. പരിശോധനയിൽ വീഴ്ച കണ്ടെത്തിയ നാല് ബസ്സുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു.
നിയമ ലംഘനത്തിനുള്ള പിഴ ഇ ചലാൻ ആയി ചാർജ്ജ് ചെയ്യുകയും ഈ വാഹ നങ്ങളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യുവാനായി വയനാട് ആർടിഓ യ്ക്ക് ശുപാർശ ചെയ്തതായും ജോ.ആർടിഒ അറിയിച്ചു. തുടർന്നും കർശന പരിശോധനകൾ ഉണ്ടായിരിക്കുമെന്നും നിയമലംഘനം നടത്തുന്ന ബസ്സു കൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനന്തവാടി ജോയിന്റ് ആർടിഓ മുന്നറിയിപ്പ് നൽകി.





Leave a Reply