മാവോയിസ്റ്റുകളുടെ യൂണിഫോം കണ്ടെടുത്ത സംഭവത്തിൽ പുരോഗതി
തലപ്പുഴ: മാവോയിസ്റ്റുകൾ ഉപേക്ഷിച്ചത് എന്ന് കരുതുന്ന സാധനങ്ങൾ കണ്ടെടുത്ത സംഭവത്തിൽ പുരോഗതി. പഴക്കമേറിയ വസ്ത്രങ്ങളാണ് കണ്ടെടുത്തതെന്നും, കൂടുതൽ ശാസ്ത്രീയ നടപടികളിലേക്ക് ഒരുങ്ങുകയാണെന്നും തലപ്പുഴ പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയിൽ എന്ന സ്ഥലത്ത് നിന്നും മാവോയിസ്റ്റുകൾ ഉപേക്ഷിച്ച നിലയിൽ സാധനങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം സമീപപ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
മാവോയിസ്റ്റുകള്‍ ധരിക്കുന്ന തരം യൂണിഫോം, മറ്റ് ചില വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, കവറുകള്‍, ചെരിപ്പ്, ബാറ്ററികള്‍, ഗുളികകള്‍ മുതലായ സാധന സാമഗ്രികളാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ തണ്ടര്‍ബോള്‍ട്ട് നടത്തിയ പരിശോധനക്കിടയിലാണ് ഉപേക്ഷിച്ച നിലയില്‍ സാധനങ്ങള്‍ കണ്ടെത്തിയത്.





Leave a Reply