വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പു മതിൽ തീർത്തു; മുസ്ലിം ലീഗ്
വെള്ളമുണ്ട: ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് വെട്ടി ചുരുക്കി വികസനം തടസ്സപ്പെടുന്നു എന്നാരോപിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പു മതിൽ തീർത്തു. സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു. നിസാർ കൊടക്കാടു സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി മോയി ആറങ്ങാടൻ, മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, കൊടുവേരി അമ്മദ്, ഈ.വി.സിദീഖ്, ജബ്ബാർ.സി.പി., പി.കെ.ഉസ്മാൻ, ഖമരുൽ ലൈല, റംല മുഹമ്മദ്, ആതിക്ക ടീച്ചർ, ജിൻഷാദ്.എ.സി, ഒ.കെ.മുഹമ്മദ്, അലുവ അബ്ദുറഹ്മാൻ, റംല കൊടുവേരി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply