April 20, 2026

ഓണ വിപണി ലക്ഷ്യമിട്ട് തൈകൾ വിതരണം ചെയ്തു 

0
Img 20240710 Wa01272gnuceeu
By ന്യൂസ് വയനാട് ബ്യൂറോ

 

വെണ്ണിയോട്: ഓണ വിപണി ലക്ഷ്യമിട്ട് 34 സഖി ഫാർമേഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് ചെണ്ടുമല്ലി കൃഷി ചെയ്യുന്നതിനായി സ്വയം ശിക്ഷണ്‍ പ്രയോഗ്, ആയിരം തൈകൾ വിതരണം ചെയ്തു. ഇതു വഴി സഖി ഫാര്‍മര്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്ക് സ്വന്തമായി കൃഷി ചെയ്ത് ചെണ്ടുമല്ലി പൂക്കൾ കേരവൃക്ഷ മാർക്കറ്റിങ്ങ് ഔട്ട്ലെറ്റ് വഴി വിറ്റഴിച്ച് അധിക വരുമാനം നേടാനും സഹായിക്കുന്ന ഒരു പദ്ധതിയാണ് ഇത്.

ചടങ്ങില്‍ സ്വയംശിക്ഷൺ പ്രയോഗ് അഡ്മിൻ ആൻ്റ് അക്കൗണ്ട്സ് മാനേജർ ടി.യു ടോമിച്ചൻ തൈ വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.

സഖി ഫാര്‍മര്‍ അംഗങ്ങളായ ഷീജ, ഷൈന, സരിത, പ്രീന എന്നിവർ നേതൃത്വം നൽകി.

സ്വയം ശിക്ഷണ്‍ പ്രയോഗ് എന്ന സംഘടന, 2018 മുതൽ വയനാട്ടില്‍ കോട്ടത്തറ, എടവക എന്നീ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രമാക്കി സ്ത്രീ നേതൃത്വ കാലാവസ്ഥാധിഷ്ഠിത കൃഷി രീതികളും, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതിലൂടെ ഒരു സ്ഥിര വരുമാനം നേടാനുമുള്ള പരിശീലനങ്ങൾ നൽകി ഗ്രാമീണ സ്ത്രീകളെ ശക്തീകരിച്ച് അവരുടെ നേതൃത്വത്തിലുള്ള കേരവൃക്ഷ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സുസ്ഥിര പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുകയും ചെയ്യുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *