ടാറ്റാ മോട്ടോഴ്സില്‍ കിംഗ് ഓഫ് എസ്.യു.വി ക്യാമ്പയിൻ
കല്‍പ്പറ്റ: ടാറ്റാ മോട്ടോഴ്സിന്റെ അംഗീകൃത ഷോറൂമായ കൈനാട്ടി മറീന മോട്ടോഴ്സില്‍ കിംഗ് ഓഫ് എസ്.യു.വി ക്യാംപ് ആരംഭിച്ചതായി അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ എം.എച്ച് ജാഫര്‍ സാദിഖ്, കസ്റ്റമര്‍ അഡൈ്വസര്‍ കെ.ബി അനില്‍കുമാര്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ സി.കെ മൊയ്തീന്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് എസ്.യു.വി വാഹന വില്പനയില് ടാറ്റാ മോട്ടോഴ്സ് 20 ലക്ഷം മറികടന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാംപയിന് നടക്കുന്നത്. കാംപയിനിന്റെ ഭാഗമായി ഹാരിയറിന് 50000 മുതല്‍ 120000 വരെയും സഫാരിക്ക് 70000 മുതല്‍ 140000 വരെയും നെക്സണിന് 20000 മുതല്‍ 100000 ലക്ഷം വരെയും നെക്സണ്‍ ഇ.വിക്ക് 70000 മുതല്‍ 130000 വരെയും പഞ്ച് ഇ.വിക്ക് 10000 മുതല്‍ 30000 വരെയും രൂപയുടെ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ജൂലൈ 31 വരെയാണ് ഓഫറുകളൂടെ കലാവാധി. പഞ്ചിന് 6.12 ലക്ഷമാണ് ഷോറൂം പ്രൈസ് ആരംഭിക്കുന്നത്. നെക്സണിന് 7.99 ലക്ഷം മുതലും ഹാരിയര്‍ 14.99 ലക്ഷം മുതലും സഫാരി 15.49 ലക്ഷം മുതലുമാണ് ഷോറൂം പ്രൈസ് ആരംഭിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.





Leave a Reply