കടം കൊടുത്ത പണം തിരിച്ച് ചോദിച്ചു; വയോധികനെ വാഹനം കൊണ്ട് ഇടിച്ച് വീഴ്ത്തി മർദനം
പുൽപ്പള്ളി: കടം വാങ്ങിയ തുക തിരിച്ച് ചോദിച്ച വയോധികനെ ഒമ്നി വാൻ കൊണ്ട് ഇടിച്ച് വീഴ്ത്തി മർദ്ദനം.
പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ച നെ- (60) ആക്രമിച്ച പെരിക്കല്ലൂർ പുതുശ്ശേരി റോജിയെ (45) പുല്പള്ളി പോലീസ് അറസ്റ്റുചെയ്തു. ക്രൂരമായ മർദ്ദനത്തിൽ ജോസഫിൻ്റെ കാൽ അറ്റു.
മുൻപ് കടം വാങ്ങിയ പണം ജോസഫ് തിരികെ ചോദിച്ചിരുന്നു. പണം തിരിച്ചുനൽകാമെന്നു പറഞ്ഞ് വയോധികനെ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. വാഹനംകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം നടത്തിയ മർദനത്തിൽ വയോധികന്റെ കാൽ അറ്റുതൂങ്ങി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമത്തിലുൾപ്പെട്ട റോജിയുടെ സഹായി ഒളിവിലാണ്.
പെരിക്കല്ലൂരിലുള്ള റോജിയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സുഹൃത്തുക്കളായ ജോസഫും റോജിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ജോസഫ് റോജിക്ക് നൽകിയ പണം തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞദിവസമാണ് ജോസഫിനോട് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയാൽ പണം തിരിച്ചുനൽകാമെന്നു പറഞ്ഞത്. ഇതുപ്രകാരം രാവിലെ ആറുമണിയോടെ സ്കൂട്ടറുമായി റോജിയുടെ വീട്ടുവളപ്പിലേക്കുകടന്ന ജോസഫിനെ റോജി ഓമിനി വാൻകൊണ്ട് ഇടിച്ചുവീഴ്ത്തി. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ജോസഫിനെ റോജിയും ഇയാളുടെ സഹായിയും ചേർന്ന് തൂമ്പയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
അക്രമത്തിൽ ജോസഫിന്റെ വലതുകാലിന്റെ പാദത്തിന് മുകൾഭാഗത്തുവെച്ച് അറ്റുതൂങ്ങി. മർദനമേറ്റ് വീട്ടുമുറ്റത്ത് അവശനായിക്കിടന്ന ജോസഫിനെ റോജിയും സഹായിയും എടുത്തുകൊണ്ടുപോയി സമീപത്തെ കൃഷിയിടത്തിൽവെച്ചും മർദിച്ചു. വിവരമറിഞ്ഞ് രാവിലെ ഏഴുമണിയോടെ പുല്പള്ളിയിൽനിന്ന് പോലീസ് എത്തിയാണ് ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ റോജിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട റോജിയുടെ സഹായിക്കായി പുല്പള്ളി എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സാരമായി പരിക്കേറ്റ ജോസഫിനെ ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സ ആവശ്യമായതിനാൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പോലിസ്





Leave a Reply