ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ ഭീതി ഉയർത്തുന്നു
കൽപ്പറ്റ: ടാർ ചെയ്ത് ഒരു വർഷം തികയുന്നതിന് മുന്നേ പൊട്ടി പൊളിഞ്ഞ് ബൈപ്പാസ് റോഡ്. കോഴിക്കോട്, മേപ്പാടി, വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബസ്സുകളും ചരക്കു ലോറിക്കളും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പാതയാണിത്. നാല് വശങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ വരുന്ന ഈ പാതയിൽ റോഡ് സുരക്ഷയ്ക്കായുള്ള കോൺവെക്സ് മിററോ, ബോർഡുകളോ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുക്കാർ ആരോപിക്കുന്നു. കാൽനട യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന ഈ റോഡിൽ അപകടങ്ങൾ ഒരു പതിവ് കാഴ്ച്ചയാണ്. നിരവധി വാഹന യാത്രക്കാരാണ് നിസാര പരുക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ശക്തമായ് ഒരു മഴ പെയ്താൽ റോഡ് വീണ്ടും കൂടുതൽ അപകടാവസ്ഥയിലാകും. മതിയായ രീതിയിൽ ടാറിംങ് നടത്തുകയോ മറ്റെന്തെങ്കിലും ബദൽ പരിഹാരങ്ങൾ ചെയ്യുകയോ വേണമെന്നാണ് നാട്ടുക്കാർ ആവശ്യപ്പെടുന്നത്.
Leave a Reply