വയോധികനെ വധിക്കാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ
പുൽപ്പള്ളി: വായ്പ നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേരെ പുൽപള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂർ പുതുശ്ശേരിയിൽ വീട്ടിൽ റോജി (45), പാടിച്ചിറ മരക്കടവ് നെല്ലിക്കാട്ടിൽ വീട്ടിൽ രഞ്ജിത്ത് (33), പെരിക്കല്ലൂർ പുതുശ്ശേരിയിൽ വീട്ടിൽ മത്തായി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. പെരിക്കല്ലൂർ, ചാത്തംകോട്ട് ജോസഫ് ആണ് മർദനത്തിന് ഇരയായത്.
പണം കടം കൊടുത്തത് തിരികെ ചോദിച്ചതിലുള്ള വിരോധം വച്ച് പ്രതികൾ ജോസഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഒമിനി വാൻ ഇടിച്ചു കയറ്റുകയും തെറിച്ചു വീണ ജോസഫിനെ തൂമ്പയും കമ്പിവടിയും ഉപയോഗിച്ച് അതി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജോസഫിന്റെ കാലിന്റെ എല്ലു പൊട്ടി അതി ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.





Leave a Reply