April 23, 2026

മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച യുവാക്കൾ പിടിയിൽ 

0
20240711 194612
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കാക്കവയൽ തേനേരി ബാലുശ്ശേരി വീട്ടിൽ മുഹമ്മദ്‌ ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂർകാവിൽ വീട്ടിൽ അൻസിഫ് മുഹമ്മദ്‌ (23) എന്നിവരെയാണ് കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി ഷറഫുദ്ധീന്റെ നേതൃത്വത്തിൽ പിടികൂടിയത്. കമ്പളക്കാട് ചേക്ക് മുക്കിൽ താമസിക്കുന്ന പരാതിക്കാരന്റെ വീടിന്റെ പോർച്ചിലും മില്ലിലും സൂക്ഷിച്ച കാപ്പി ഇവർ മോഷ്ടിക്കുകയും മോഷ്ടിച്ച കാപ്പി മാന്തവാടിയിൽ മറിച്ചു വിൽക്കുകയുമായിരുന്നു.

 

ഇരുവരും മുൻപും മോഷണം എൻ.ഡി.പി.എസ് കേസുകളിൽ പ്രതികളാണ്. എ.എസ്.ഐ മാരായ വിജയൻ, ആനന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റോബർട്ട്‌ ജോൺ, ജ്യോതിരാജ്, സിവിൽ പോലീസ് ഓഫീസർ സിറാജ്ജുദ്ധീൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *