ബത്തേരി – പുൽപ്പള്ളി – പെരിക്കല്ലൂർ റോഡ് പുനരുദ്ധാരണം – സബ്മിഷൻ ഉന്നയിച്ച് ഐ സി ബാലകൃഷ്ണൻ എം എൽ എ
പുൽപ്പള്ളി: ബത്തേരി – പുൽപ്പള്ളി-പെരിക്കല്ലൂർ സംസ്ഥാന പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ധനകാര്യ വകുപ്പിന്റെ അനുമതി കിട്ടിയാൽ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉന്നയിച്ച സബ്മിഷനിലാണ് മന്ത്രിയുടെ മറുപടി ഉണ്ടായത്.
ഒ.പി.ബി.ആർ.സി – നാല് വിഭാഗത്തിൽ പെട്ട റോഡാണ് ഈ സംസ്ഥാന പാത. നിർമ്മാണം പൂർത്തിയായാൽ ഏഴുവർഷം ഇതിന്റെ അറ്റകുറ്റപ്പണികളും കരാറുകാരൻ നടത്തണം എന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം റോഡ് ടെന്റർ ചെയ്തില്ലെങ്കിലും ആരും ഏറ്റെടുക്കുവാൻ ഉണ്ടായില്ല. ഇതേ തുടർന്നാണ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഇതു സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. പുതുക്കിയ ടെൻറർ തുക പ്രകാരം സംസ്ഥാന ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്തു റോഡിന്റെ പ്രവർത്തികൾ തുടങ്ങുമെന്ന് മന്ത്രി എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകി.





Leave a Reply