September 22, 2026

വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ എം.ഡി.എം.എ ;കോഴിക്കോട് സ്വദേശി പിടിയില്‍

0
20240712 172925
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി.കെ. റമീസ് (24) നെയാണ് .06 ഗ്രാം എം.ഡി. എം. എ യുമായി ഇന്നലെ വൈകിട്ട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്.എസ്.ഐ പി.എന്‍. മുരളീധരന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം. എ. എസ്.സി.പി.ഒമാരായ അരുണ്‍ജിത്ത്, ഷബീര്‍ അലി, സി.പി.ഒമാരായ ബി.എസ്. വരുണ്‍, സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *