May 7, 2026

വിജയോത്സവം സംഘടിപ്പിച്ചു

0
Img 20240713 144232
By ന്യൂസ് വയനാട് ബ്യൂറോ

 

 

നല്ലൂർനാട്: അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. എടവക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുമിത്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

 

സ്കൂൾ പ്രിൻസിപ്പൽ എ. സ്വർഗിണി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ ഉന്നത വിജയം കൈവരിച്ചവർക്ക് മൊമെന്റോ നൽകി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മധുവിനെ പിടിഎ പ്രസിഡണ്ട് കുഞ്ഞിരാമൻ വാളാട് ആദരിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് എ.റ്റി.ഡി.ഒ. മാനന്തവാടി ടി.കെ മനോജ്, ഹെഡ് മാസ്റ്റർ സതീശൻ എൻ സീനിയർ സൂപ്രണ്ട് ടി. പി. ശ്രീകല, സ്റ്റാഫ് സെക്രട്ടറി എ. ജി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

എസ് എസ് എൽ സി ക്ക് നൂറു ശതമാനവും പ്ലസ് ടുവിന് 94 ശതമാനവുമാണ് നേട്ടം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *