സി.പി.എം. മുൻകൂര്‍ ജാമ്യം എടുക്കുന്നു; എൻ.ഡി. അപ്പച്ചൻ
ബത്തേരി: കാര്‍ഷിക വികസന ബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയ ഭീതിപൂണ്ട സി.പി.എം. മുൻകൂര്‍ ജാമ്യം എടുക്കുന്നു എന്ന് ഡിസിസി ജില്ലാ പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ള ഐ.ഡി കാര്‍ഡ് ഉണ്ടാക്കിയും ബൂത്ത് പിടിച്ചും സഹകരണ മേഖലയിൽ എല്ലാ കാലഘട്ടത്തിലും അട്ടിമറി നടത്തുന്നത് സി.പി.എം ആണെന്ന് ജനങ്ങള്‍ക്കറിയമെന്നും, യു.ഡി.എഫ് ഒരു കാലഘട്ടത്തിലും കള്ള വോട്ടിനെ പ്രോത്സാഹിപ്പിക്കുകയോ ബൂത്ത് പിടിച്ചെടുക്കന്ന തരം താണ പ്രവര്‍ത്തികളോ നടത്താറില്ലയെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ബത്തേരി കാര്‍ഷിക വികസന ബാങ്കിൽ കഴിഞ്ഞ അഞ്ച് വര്‍ഷം ദൂര്‍ത്തും കെടുകാര്യസ്ഥതയും പാര്‍ട്ടി ഭരണവും നടപ്പിലാക്കുന്ന പ്രവര്‍ത്തിയിലായിരുന്നു സി.പി.എം എന്നും ആയിരക്കണക്കിന് കര്‍ഷകരെ ജപ്തി നടപടികളിലൂടെ ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യവും ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തി കര്‍ഷകരെ വേട്ടയാടുന്ന സമീപനവുമാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. സി.പി.എം ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും എന്നുള്ള ബോധ്യം കൊണ്ടാണ് കര്‍ഷക സംരക്ഷണ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പരാമർശിച്ചു.





Leave a Reply