April 17, 2026

‘പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ- സമഗ്ര അന്വേഷണം വേണം’; പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം 

0
20240714 215346
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സമീപകാലത്തായി നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ സമഗ്രമായ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കേരള പോലീസ് അസോസിയേഷന്‍ 38-ാമത് വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും ഉയര്‍ന്ന ജീവിത നിലവാരവും ഉള്ള കേരളത്തിലെ പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നത് അത്യന്തം ഗൗരവമായ കാണേണ്ടതാണ്. പരിഷ്‌കൃത സമൂഹത്തില്‍ മാനസിക ശാരീരിക പരിശീലനം നേടിയ ഒരു തൊഴില്‍ മേഖലയ്ക്ക് അകത്ത് അടിക്കടി ആത്മഹത്യകള്‍ നടക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ആത്മഹത്യകള്‍ തടയുന്നതിനും കാരണങ്ങള്‍ കണ്ടെത്തുന്നതിനും പോലീസ് സേനാംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകള്‍ ദുരീകരിക്കുന്നതിനും സമീപകാലങ്ങളില്‍ നടന്ന പോലീസ് സേനാംഗങ്ങളുടെ ആത്മഹത്യയെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണം. സമ്മേളനത്തിന് ഭാഗമായുള്ള പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബിപിന്‍ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുള്‍ ഷരീഫ്, കെ പി ഒ എ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ എം ശശിധരന്‍, കെ പി എ സംസ്ഥാന നിര്‍വാഹകസമിതി അംഗം എന്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ഇ വി പ്രദീപന്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ എംബി ബിഗേഷ് വരവ് ചെലവ് കണക്കും ഓഡിറ്റ് കമ്മിറ്റി അംഗം മുഹമ്മദ് ഷദീര്‍ കെ എം ഓഡിറ്റ് റിപ്പോര്‍ട്ടും ഷിബിന്‍ പി സി സാബു ടി ജെ എന്നിവര്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ജോര്‍ജ് നിറ്റസ് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ വി എ ഷാജഹാന്‍ നന്ദിയും പറഞ്ഞു

 

ശനിയാഴ്ച നടന്ന കുടുംബസംഗമവും പൊതുസമ്മേളനവും മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാനം ചെയ്തു. സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബസംഗമത്തില്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പോലീസുദ്യോഗസ്ഥരൂടെ മക്കള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വേള്‍ഡ്കപ്പ് പ്രവചനം, പോസ്റ്റര്‍, ലോഗോ ഡിസൈനിംഗ് തുടങ്ങിയ മത്സരങ്ങളും രക്തദാന ക്യാമ്പും നടത്തിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *