മരം വീണ് വീട് ഭാഗികമായി തകർന്നു
കാട്ടിക്കുളം: ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലെക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. കാട്ടിക്കുളം മാനിവയൽ ചെറു തോട്ടിൻക്കര വിജയൻന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സംഭവ സമയം വിജയന്റെ രണ്ട് പേരകുട്ടികൾ ഉൾപ്പെടെ അഞ്ചോളം പേർ വീട്ടിലുണ്ടായിരുന്നു. കുട്ടികൾ ഉറങ്ങിക്കേണ്ടിരുന്ന മുറിയുടെ മുകളിലേക്കാണ് മരം വീണത്. ആർക്കും പരിക്കുകൾ ഇല്ല. കഴുക്കോൽ കമ്പി ആയതിനാലും, സീലിംഗ് ഉള്ളതിനാലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ഓടും ചുമരും ഭാഗികമായി തകർന്നിട്ടുണ്ട്.





Leave a Reply