June 23, 2026

ജനപ്രതിനിധികളെ ജനകീയരാക്കാന്‍ നിര്‍ബന്ധിതരാക്കിയത് ഉമ്മന്‍ചാണ്ടി: കെ സി വേണുഗോപാല്‍

0
20240717 211820
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികള്‍ ജനങ്ങളില്‍ നിന്നും അകലം പാലിച്ചു വന്നത് നിര്‍ത്തലാക്കി ജനകീയരാക്കാന്‍ ജനപ്രതിനിധികളെ നിര്‍ബന്ധിതരാക്കിയത് ഉമ്മന്‍ചാണ്ടി ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.ഐഎന്‍ ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ കാത്തിരിക്കുന്ന അവസാനത്തെ ആളെ വരെ പരിഗണിക്കുന്ന നേതാവായിരുന്നു അദ്ദേഹം എന്നത് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നും മരിച്ച ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുന്നതിനേക്കാള്‍ശക്തന്‍ ആണെന്നും അദ്ദേഹം കൂടി ചേര്‍ത്തു.ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍,പിസി വിഷ്ണുനാഥ് എംഎല്‍എ,എ പി അനില്‍കുമാര്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍,പി പി ആലി,പി കെ ജയലക്ഷ്മി, ടി ജെ ഐസക്, എന്‍ കെ വര്‍ഗീസ്, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, ബി സുരേഷ് ബാബു,സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, സിപി വര്‍ഗീസ്, അരുണ്‍ ദേവ്,ഗോകുല്‍ദാസ് കോട്ടയില്‍, കെ കെ രാജേന്ദ്രന്‍,ഹര്‍ഷല്‍ കോണാടന്‍, ഒ ഭാസ്‌കരന്‍, താരിഖ് കടവന്‍,നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *