രാജുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കും ;മന്ത്രി ഒ.ആര്‍.കേളു
കൽപ്പറ്റ : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് അനുവദിക്കും. ധനസഹായം വൈകില്ല. അവര്‍ക്കുള്ള വീട് മോശമാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വീട് നല്‍കും. മകളുടെ പഠനത്തിനുള്ള നടപടികള്‍ പട്ടികവര്‍ഗ്ഗ വിസന വകുപ്പ് ഏറ്റെടുക്കും. പ്രദേശത്തേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.





Leave a Reply