കാറും ബൈക്കും കൂട്ടിയിടിച്ചപകടം
കൽപ്പറ്റ: മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സിന്റെ മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം. ബൈക്ക് യാത്രികനായ കാട്ടിക്കുളം സ്വദേശി ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് വിവരം. പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.





Leave a Reply