April 17, 2026

മീനങ്ങാടി അമ്പലപ്പടിയിൽ റോഡിലേക്ക് മണ്ണൊലിച്ചിറങ്ങി അപകടം

0
Img 20240718 Wa00212
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ റോഡിലേക്ക് മണ്ണൊലിച്ചിറങ്ങി വീണ്ടും അപകടം. മണ്ണെടുത്തിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നു റോഡിലേക്കു മണ്ണും ചെളിയും ഒഴുകി റോഡ് മൂടിക്കിടന്നാണ് അപകടം. രാവിലെ കെ എസ് ആർടിസി ബസ് ആണ് റോഡിൽ നിന്നു തെന്നി മാറിയത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസവും ഇവിടെ ഇതേ രീതിയിൽ അപകടം നടന്നിരുന്നു. അന്ന് അഗ്നിരക്ഷാ സേന എത്തിയാണ് റോഡ് വൃത്തിയാക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *