പാൽച്ചുരത്തിലൂടെ രാത്രി ഗതാഗതം നിരോധിച്ചു
പാൽച്ചുരം: ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18-07-2024 മുതൽ ഒരാഴ്ച്ചത്തേക്ക് പാൽച്ചുരത്തിലൂടെ ഭാര വാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകു ന്നത് വരെ ഈ റോഡിൽകൂടിയുള്ള രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചതായും കണ്ണൂർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.





Leave a Reply