May 13, 2026

ജലശുദ്ധീകരണ ടാങ്കിനുള്ളിൽ ജീവനക്കാരൻ മരിച്ച നിലയിൽ 

0
20240720 162736
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: ജലശുദ്ധീകരണ ടാങ്കിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ ആയിരുന്ന കേളക്കവല പുത്തൻപുരയിൽ ഷിപ്സി ഭാസ്കരൻ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഷിപ്സിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉപയോഗ ശൂന്യമായ ടാങ്കിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: അശ്വിൻ, ആദവ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *