തെങ്ങുമുണ്ട ഗവ. എൽ.പി സ്കൂളിൽ കടപുഴകിയ വന്മരം മുറിച്ച് നീക്കി എസ്.വൈ.എസ് സാന്ത്വനം
പടിഞ്ഞാറത്തറ: തെങ്ങുമുണ്ട ഗവ.എൽ പി സ്കൂളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ വന്മരം മുറിച്ചു നീക്കി എസ്.വൈ.എസ് സാന്ത്വനം. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം എമർജൻസി ടീം (എസ് ഇ ടി ) അംഗങ്ങളുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കിയത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സ്കൂളിലെ മതിലിനോട് ചേർന്ന മരം കടപുഴകുകയായിരുന്നു. സ്കൂളിൻ്റെ ചുറ്റുമതിലിൻ്റെ ഒരു ഭാഗം പൊളിഞ്ഞു പോവുകയും ചെയ്തിരുന്നു. അവധി ദിവസമായിരുന്നതിനാൽ ആളപായം ഒഴിവായി. മഴയവധി കഴിഞ്ഞ് വിദ്യാർത്ഥികൾ സ്കൂളിൽ സജീവമാകുന്ന മുറക്ക് സംഭവിച്ചേക്കാവുന്ന ഗുരുതരമായ അപകട സാധ്യത കണക്കിലെടുത്താണ് സാന്ത്വനം എമർജൻസി ടീം ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. സെറ്റ് അംഗങ്ങളായ അലി വാരാമ്പറ്റ, റഫീഖ് കുപ്പാടിത്തറ, ഹാരിസ് പഴഞ്ചന, ഗഫൂർ കുപ്പാടിത്തറ, ശുഐബ് തെങ്ങുമുണ്ട ,അശ്റഫ് തെങ്ങുമുണ്ട തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply