October 28, 2026

അതിമാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

0
20240721 083728
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

മുത്തങ്ങ: എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ 160.77 ഗ്രാം മെത്താഫിറ്റമിനുമായി ഒരാൾ പിടിയിൽ. കൊല്ലം, കരുനാഗപ്പള്ളി ഇടമരത്തു വീട്ടിൽ എൻ അൻവർഷാ(32)ആണ് പിടിയിലായത്. ഇയാൾ ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ബിഎഎം എസ് ഡോക്ടർ ആണ്. അഞ്ചു മാസമായി വിവാഹ ആവശ്യത്തിനായി നാട്ടിൽ ആണ്. എക്സൈസ് ഇൻസ്പെക്ടർ കെ വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിൽ മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് സംഭവം.

വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ.

 

 

എക്സൈസ് ഇൻസ്പെക്ടർ കെ വി നിധിൻ അടങ്ങിയ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ എം എ രഘു, കെ എം ലത്തീഫ്,

സിവിൽ എക്സൈസ് ഓഫീസർമാരായ എം സുരേഷ്, ആർ സി ബാബു എന്നിവരും ഉണ്ടായിരുന്നു. 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. അതിർത്തി ഭാഗങ്ങളിൽ എക്സൈസിൻ്റെ കർശന പരിശോധന തുടരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *