ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിൻ; വയനാട് മൂന്നാം സ്ഥാനത്ത്
കൽപ്പറ്റ: നഗരസഭകളില്‍ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൊതുശൗചാലയ ശുചീകരണ പരിപാലന മെച്ചപ്പെടുത്തൽ ഡ്രൈവായ ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിന്റെ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടന്നത്.
ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ എക്സികുട്ടീവ് ഡയറക്ടർ ശ്രീ യു വി ജോസ് ഐ.എ.എസ്.-ൽ നിന്നും ജില്ലാ കോർഡിനേറ്റർ ശ്രീ. ഹർഷൻ എസ്, പ്രോഗ്രാം ഓഫീസർ ശ്രീ. അനൂപ് കെ. എന്നിവർ ഫലകം ഏറ്റു വാങ്ങി. സംസ്ഥാന/ജില്ലാ-തല ഉദ്യോഗസ്ഥർ, യംഗ് പ്രൊഫഷണൽസ്, റിസോഴ്സ് പേഴ്സൻമാർ എന്നിവർ പങ്കെടുത്തു. നഗരസഭകളുടെ മികച്ച ഇടപെടൽ കൊണ്ടാണ് വയനാടിന് മൂന്നാം സ്ഥാനം ലഭ്യമായതെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
Leave a Reply