ഇഗ്നൈറ്റ് ക്യാമ്പയിനുമായി; ഡിവൈഎഫ്ഐ
കൽപ്പറ്റ: ‘ഇഗ്നൈറ്റ്’ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. മേഖലാ തലത്തിൽ പഠനക്ലാസ്സും കലാപരിപാടികളും ഭക്ഷണവും സൗഹൃദവുമൊക്കെയായുള്ള യുവജന സംഗമമാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം ആരംഭിച്ച് രാത്രി അവസാനിക്കുന്ന നിലയിലാണ് പരിപാടി. ഇഗ്നൈറ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ജില്ലയിലെ 65 മേഖലാ കേന്ദ്രങ്ങളിലാണ് നടക്കുക.
പരിപാടിയുടെ ആസൂത്രണത്തിനായി ലീഡേഴ്സ് മീറ്റ് നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളും മേഖലാ സെക്രട്ടറിമാരും പങ്കെടുത്ത ലീഡേഴ്സ് മീറ്റ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ട്രഷറർ ജിതിൻ കെ ആർ, ഷിജിഷിബു, സി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.





Leave a Reply