ചട്ടിയും ചോറും ബിസ്‌ട്രോ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ : കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്തെ എമ്മീസ് ചട്ടിയും ചോറും ബിസ്‌ട്രോ റെസ്റ്റോറന്റ് ഓണിവയല്, പുളിയാർമല കോളനികളിലെ ഊരുമൂപ്പന്മാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വയനാടിന്റെയും മലബാറിന്റെയും തനിമ നിലനിർത്തികൊണ്ടുള്ള ഭക്ഷണങ്ങൾ ഉറപ്പ് നല്കുന്ന ഹോട്ടലിന്റെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം ചാരിറ്റി സേവനങ്ങൾക്കായി കൈമാറുമെന്ന് ഹോട്ടലുടമ റസാഖ് മൂഴിക്കല് പറഞ്ഞു. അടിസ്ഥാന വർഗങ്ങൾക്ക് കൂടി പ്രാപ്യമായ രീതിയിൽ പുതിയൊരു സംസ്‌കാരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സുമയ്യ റസാഖ് മൂഴിക്കല്, എ.പി ഹമീദ് തുടങ്ങിയവരും പങ്കെടുത്തു.





Leave a Reply