June 23, 2026

കോട്ടത്തറ പഞ്ചായത്തിലെ കല്ലട്ടി പാലം യാഥാര്‍ത്ഥ്യലേക്ക് ; അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
20240722 184832
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ കല്ലട്ടി പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പില്‍ നന്നും 8 കോടി 12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു.

 

പത്ത് കോടി പ്രഖ്യാപിച്ചെങ്കിലും ഏറെ കാലമായി മുടങ്ങി കിടന്നിരുന്ന പ്രസ്തുത പദ്ധതി വേഗത്തിലാക്കാന്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ എ.എല്‍.എ നടത്തിയ ഇടപെടലും, ഇതിന് സഹായിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പിന്തുണയുമാണ് ഭരണാനുമതി ലഭ്യമായത്. കോട്ടത്തറ പഞ്ചായത്തിലെ മാടക്കുന്ന്-കരിഞ്ഞകുന്ന് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും, കരിഞ്ഞകുന്ന്, മാടക്കുന്ന്, മെച്ചന, വാളല്‍, കല്ലട്ടി പ്രദേശങ്ങളിലുള്ള നൂറു കണക്കിന് കുടുംബങ്ങള്‍ക്ക്‌ കമ്പളക്കാട്, കല്‍പ്പറ്റ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിനും, കാലവര്‍ഷം മൂലം ഉണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനും ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *